തൃശൂർ : സിപിഎം(CPM)മറച്ചുവെച്ചെന്ന്ആരോപിക്കപ്പെടുന്ന കരുവന്നൂർ(KARUVANNUR) ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങളാണ്എൻഫോഴ്സ്മെന്റ്ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതെന്ന്
റിപ്പോർട്ടുകൾ. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. ലോക്കൽ
കമ്മിറ്റികൾക്ക് അക്കൗണ്ട്ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികൾ വരെയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്
കൈമാറിയിട്ടുണ്ടെന്നുമാണ്സി പിഎം വിശദീകരണം. എന്നാൽ ഉന്നത നേതാക്കളടക്കം ഓപ്പറേറ്റ് ചെയ്ത ഈ അക്കൗണ്ടുകളുടെ
വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂർ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും
അക്കൗണ്ട് വിവരം സിപിഎം നേതാക്കൾ മറച്ചു വെച്ചുവെന്നും, രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട്
പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഇതിന്റെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും ഇഡി (ED)വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനു പുറമെ സിപിഎം നേതാക്കളായ എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കൾക്ക് കൂടി ഉടൻ നോട്ടീസയക്കുമെന്ന് സൂചന. എന്നാൽ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോൾ നടത്തുന്നത് ഡീലിൻ്റെ ഭാഗമെന്നും തൃശൂർ ലോക്സസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വ്യക്തമാക്കി.