ടി.ശരത്ചന്ദ്രപ്രസാദ് കോണ്‍ഗ്രസ് വിട്ടു

Written by Taniniram

Published on:

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ടി. ശരത് ചന്ദ്രപ്രസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തിന് രാജി നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നല്‍കിയത്. രമേശ് ചെന്നിത്തലയുമായി നല്ലബന്ധമാണ് ശരത്ചന്ദ്രപ്രസാദിനുളളത്. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. 20 പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്കും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വീതിച്ചുനല്‍കിയെിലും ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്റെയും ചുമതല നല്‍കിയിരുന്നില്ല. (T.Sarathchandra Prasad resign from Congress)

തിരുവനന്തപുരത്ത് മണ്ഡലത്തില്‍ നല്ല സ്വാധീനമുളള ശരത്ചന്ദ്രപ്രസാദിനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തെ തിരുവനന്തപുരത്തെ പ്രമുഖ നേതാവായ തമ്പാനൂര്‍ സതീഷ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

See also  ജീവിതം വഴിമുട്ടി: മരിക്കാൻ അനുവദിക്കണമെന്ന് ജോഷി

Leave a Comment