ട്വ​ൻ​റി 20 ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര: ഒ​മാ​ന്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം

Written by Web Desk1

Published on:

മ​സ്കറ്റ് (Muscut ) ​: ന​മീ​ബി​യ​ (Nameebia ) ക്കെ​തി​രാ​യ ട്വ​ൻ​റി 20 (Twenty 20) പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല്​ വി​ക്ക​റ്റി​നാ​ണ്​ ന​മീ​ബി​യ വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്ത ഒ​മാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 109 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന​മീ​ബി​യ 18.4 ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു.

സെ​യ്ൻ ഗ്രീ​ൻ (26), ഡേ​വി​ഡ് വീ​സ് (23*), ജീ​ൻ പി​യ​റി കോ​ട്സെ (16) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങ്​ മി​ക​വാ​ണ്​ ന​മീ​ബി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഒ​മാ​ൻ നി​ര​യി​ൽ ക​ശ്യ​പ്​ പ്ര​ജാ​പ​തി (33), ആ​ഖി​ബ്​ ഇ​ല്യാ​സ്(19), പ്ര​തീ​ക്​ അ​ത്താ​വാ​ലെ (15) എ​ന്നി​വ​രൊ​ഴി​ക്കെ മ​റ്റു​ള്ള​വ​ർ​ക്കൊ​ന്നും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. ന​മീ​ബി​യ​ൻ ബൗ​ള​ർ​മാ​രാ​യ ടാം​ഗേ​നി ലും​ഗ​മേ​നി (മൂ​ന്ന്), റൂ​ബ​ൻ ട്രം​പ​ൽ​മാ​ൻ (ര​ണ്ട്) എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ്​ ഒ​മാ​നെ കു​റ​ഞ്ഞ സ്​​കോ​റി​ന്​ പു​റ​ത്താ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. സു​ൽ​ത്താ​നേ​റ്റി​നു​വേ​ണ്ടി ഫ​യാ​സ്​​ഖാ​ൻ മൂ​ന്നും മെ​ഹ്​​റാ​ൻ ര​ണ്ടും വീ​തം വി​ക്ക​റ്റെ​ടു​ത്തു. ടാം​ഗേ​നി ലും​ഗ​മേ​നി​യാ​ണ്​ ക​ളി​യി​ലെ താ​രം.

ടോ​സ്​ നേ​ടി​യ ന​മീ​ബി​യ ഒ​മാ​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. ജൂ​ണി​ൽ അ​മേ​രി​ക്ക​യി​ലും വെ​സ്റ്റീ​ൻ​ഡീ​സി​ലു​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര​യെ കാ​ണു​ന്ന​ത്. അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​ണ​ത്തെ മ​ത്സ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക്​ 2.30നാ​ണ്​ ക​ളി.

Leave a Comment