ഇന്ന് ഈസ്റ്റര്‍. ഈസ്റ്ററാഘോഷങ്ങളുടെ ഭാഗമായി പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശ്രുശ്രൂഷകളും നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ ദേവാലയങ്ങളിലും ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു.
സമാധാനമാണ് ഈസ്റ്റര്‍ ദിനത്തില്‍ നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശമെന്ന് തന്റെ ഈസ്റ്റര്‍ ദിന പ്രസംഗത്തില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ഇന്ന് പുലര്‍ച്ചെ വരെ തുടര്‍ന്നു.
കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരിസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലിമിസ് ബാവ നേതൃത്വം നല്‍കി. ഈസ്റ്റര്‍ ദിന ചടങ്ങുകളിലും വിശുദ്ധ കുര്‍ബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നിവര്‍ ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.