Tuesday, May 20, 2025

നഗ്നതാ പ്രദർശനം : രണ്ടു മധ്യവയസ്കർ അറസ്റ്റിൽ

Must read

- Advertisement -

കൊല്ലം (Kollam) : പൂയപ്പള്ളി തച്ചക്കോട് കൊച്ചുമേലതിൽ വീട്ടിൽ കെ.എസ്.കോശി (K.S. Koshi at home in Pooyapally Thachakode Kochumelatil) (54), തച്ചക്കോട് രമ്യ ഭവനിൽ രവി (Ravi at Ramya Bhavan, Thachakode) (57) എന്നിവരാണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന തുണി എടുക്കാൻ പോയ പെൺകുട്ടിക്ക് നേരെയാണ് ഇരുവരും നഗ്നത പ്രദർശിപ്പിച്ചത്. ഈ സമയം ഇരുവരും മദ്യലഹരിയിലായിരുന്നു. നഗ്നതാ പ്രദർശനം നടത്തിയത് മൊബൈലിൽ പകർത്തിയത് സഹിതം പൂയപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു.

പോക്സോ നിയമ പ്രകാരം കേസെടുത്ത പോലീസ് ഇരുവരെയും ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൂയപ്പള്ളി സി.ഐ ഷാജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

See also  പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ്‌ റിമാൻഡിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article