ആനയെ ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

Written by Web Desk1

Published on:

പാലക്കാട് (Palakkad) : താഴേക്കോട്ടുകാവിൽ വേലമഹോത്സവ (Thazhekkattukavil Velamaholsavam) ത്തിന് എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (Devan, a native of Kunissery Kootala) (58) ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍.

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

Related News

Related News

Leave a Comment