Tuesday, May 20, 2025

ദളപതി വിജയ് തിരുവനന്തപുരത്തെത്തി; വമ്പന്‍ സ്വീകരണവുമായി ആരാധകര്‍

Must read

- Advertisement -

Actor Vijay at Trivandrum സൂപ്പര്‍ സ്റ്റാര്‍ വിജയ് തിരുവനന്തപുരത്ത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് വിജയ് തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വമ്പര്‍ സ്വീകരണമാണ് വിജയിന് ആരാധകര്‍ നലകിയത്. എയര്‍പോര്‍ട്ടില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. വിജയ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ തടിച്ച് കൂടി. ഫാന്‍സിനെ നിരാശരാക്കാതെ എല്ലാവരെയും കൈവീശി കാണിച്ചാണ് താരം കാറില്‍ കയറിയത്.

മാര്‍ച്ച് 18 മുതല്‍ 23 വരെ താരം തലസ്ഥാനത്ത് ഉണ്ടാകും. വിജയിയുടെ കേരള സന്ദര്‍ശനത്തിന് വന്‍ സ്വീകരണമാണ് ഫാന്‍സ് ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ പലയിടങ്ങളിലായി നടന്റെ വലിയ ബാനറുകളും കട്ടൊട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ആരാധക കൂട്ടായ്മ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്റെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. തിരുവനന്തപും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു രണ്ടു ദിവസം മുന്‍പേ തിരുവനന്തപുരത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് വിജയ് കേരളത്തിലെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയ് ഫാന്‍സുമായി നടത്താനും സാധ്യതയുണ്ട്.

See also  പ്രണയ സാഫല്യം ; കാളിദാസ് ജയറാമും തരിണിയും വിവാഹിതരായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article