യുവാവിന്റെ തലയ്ക്കു നേരെ വെടി വെച്ചു, ശേഷം വെട്ടിക്കൊലപ്പെടുത്തി; (VIDEO).

Written by Taniniram Desk

Published on:

മഹാരാഷ്ട്രയിലാണ് സംഭവം.ഫോൺ വിളിച്ചു കൊണ്ടിരുന്ന യുവാവിന്റെ തലയിൽ വെടിയുതിർത്ത ശേഷം വെട്ടി കൊല്ലുകയായിരുന്നു. അവിനാഷ് ബാലു ധൻവേ(34) എന്ന വസ്തു ഇടപാടുകാരനാണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുർ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അവിനാഷും മറ്റ് മൂന്ന് പേരും ചേർന്ന് ഹോട്ടലില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.. ഇതിനിടയില്‍ രണ്ട് പേർ ഹോട്ടലിലേക്ക് കയറിവരുകയും, അവിനാഷിന്റെ അടുത്തെത്തിയതോടെ ഇവർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്കുനേരെ വെടിയുതിർത്തു. ഈ സമയം അവിനാഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു.

വെടിയൊച്ചയ്ക്കു പിന്നാലെ പുറത്തുനിന്നും മറ്റൊരു സംഘം ഹോട്ടലിലേക്ക് ഓടിയെത്തുകയും കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്‌ അവിനാഷിനെ വെട്ടുകയുമായിരുന്നു. നിലത്തുവീണ അവിനാഷിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി.

See also  യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

Leave a Comment