ന്യൂഡല്‍ഹി (New Delhi) : വിശപ്പ് അകറ്റാന്‍ കൈയ്യിലെ ഐ ഫോണ്‍ (iPhone) വിറ്റിരിക്കുകയാണ് മദ്യപാനിയായ യുവാവ്. സ്വദേശിയായ ബേദാര്‍ദി രാജ (Bedardi Raja) യാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ബേദാര്‍ദി രാജ (Bedardi Raja) യുടെ ഐ ഫോണ്‍ (iPhone) ആണ് മദ്യപാനി മോഷ്ടിച്ചത്. ഗോവയില്‍ വച്ചാണ് രാജയ്ക്ക് ഫോണ്‍ നഷ്ടമായത്. തനിക്ക് നേരിട്ട അനുഭവം എക്‌സിലൂടെയാണ് രാജ പങ്കുവച്ചത്. നന്നായി മദ്യപിച്ച ഒരാളാണ് തന്റെ ഐ ഫോണ്‍ മോഷ്ടിച്ചതെന്ന് രാജ പറയുന്നു.
മോഷണത്തിന് പിന്നാലെ അയാള്‍ക്ക് വിശന്നപ്പോള്‍ ചെറിയൊരു കടയില്‍ നിന്നും പാവ് ബാജി കഴിക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ മോഷ്ടിച്ച ഐ ഫോണാണ് യുവാവ് പകരം നല്‍കിയത്. 60,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഐ ഫോണാണ് 100 രൂപയുടെ പാവ് ഭാജിക്ക് പകരമായി യുവാവ് നല്‍കിയത്.
എന്നാല്‍ അത് നിരസിക്കുന്നതിന് പകരം ഫോണ്‍ വാങ്ങിവച്ച കടക്കാരന്‍ ചാര്‍ജ് ചെയ്തുവെന്നും ബേദാര്‍ദി രാജ പറഞ്ഞു. ഫോണ്‍ നഷ്ടപ്പെട്ട് 36 മണിക്കൂറിന് ശേഷം വിളിച്ചപ്പോള്‍ കടക്കാരന്‍ ഫോണ്‍ എടുക്കുകയും ചെയ്തു. അയാളുടെ വീട് ഗോവന്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെ ഒരു ഉള്‍പ്രദേശത്തായിരുന്നു. അവിടെ വരെ പോയി ഫോണ്‍ കൈപ്പറ്റേണ്ടി വന്നുവെന്നും യുവാവ് പറയുന്നു.