അമ്മയുടെ കണ്‍മുന്നില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം…

Written by Web Desk1

Published on:

തൃശൂര്‍ (Thrissur) : തൃശ്ശൂരി (Thrissur) ലാണ് സംഭവം. വീട്ടുമുറ്റത്തെ മതില്‍ ഇടിഞ്ഞ് ദേഹത്തുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിന്റെയും ലിന്റയുടെയും മകന്‍ അനശ്വര്‍ ആണ് മരിച്ചത്. (Anashwar, son of Anil Kumar and Linta, died in Vallachira Pakiripalam Koodalivalam.)

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ദാരുണസംഭവം. അനശ്വര്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഓടുകൊണ്ട് നിര്‍മിച്ച വീട്ടുമുറ്റത്തെ പഴയ മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീണത്.

അമ്മ നോക്കിനില്‍ക്കെയായിരുന്നു അപകടം സംഭവിച്ചത്. അമ്മ നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്.

തുടര്‍ന്ന് ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വല്ലച്ചിറ ഗവ. യുപി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് അനശ്വര്‍. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി, വല്ലച്ചിറ ഗവ. യുപി സ്‌കൂള്‍).

See also  ട്രെയിൻ യാത്രയിൽ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണ് യാത്രികന് ദാരുണാന്ത്യം…

Related News

Related News

Leave a Comment