Saturday, April 5, 2025

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

Must read

- Advertisement -

കോട്ടയം (Kottayam) : കോട്ടയം കുര്യത്ത് എം സി റോഡി (Kottayam Kuryat MC Road) ൽ കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് (KSRTC Bus) മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാ (Super fast bus to Munnar)ണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.

ബസ് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. അതേസമയം കാറിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

See also  ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണതില്‍ തര്‍ക്കം; ചേര്‍ത്തലയില്‍ സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ കൂട്ടയടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article