- Advertisement -
കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിക്കും. നാളെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. നേരത്തെ ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ പത്മജ നിഷേധിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ ചാലക്കുടി സീറ്റില്‍ നിന്നും മത്സരിക്കാനുള്ള നീക്കം പത്മജ നേരത്തെ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോണ്‍ഗ്രസില്‍ കടുത്ത അവഗണന നേരിടുന്നതായി പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.