Saturday, April 5, 2025

കാട്ടാന വീട്ടിനുള്ളില്‍ കയറി വീട്ടുപകരണങ്ങളുൾപ്പെടെ എല്ലാം തകര്‍ത്തു

Must read

- Advertisement -

തൃശൂര്‍ (Thrissur): വീടിനുള്ളില്‍ കയറി കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ ഓഫിസറുടെ (Athirappilly Plantation Corporation Welfare Officer) വീടാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന വീട്ടിനുള്ളില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കിയത്.

ആക്രമണ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പ്ലാന്റേഷന്‍ തോട്ടത്തോട് ചേര്‍ന്ന വീടാണ് തകര്‍ത്തത്. ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും തകര്‍ത്തു. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വിവരം ആദ്യം അറിഞ്ഞത്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളും ആന തകര്‍ത്തിരുന്നു.

See also  കേരളത്തിൽ നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article