Saturday, April 5, 2025

തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനി വിഐപികള്‍

Must read

- Advertisement -

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേര്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച ടാഗ് ലൈന്‍ പ്രകാശനം ചെയ്തു. പ്രമുഖ ഫുട്ബാള്‍ താരം ഐ എം വിജയന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയ്ക്ക് നല്‍കിയാണ് ടാഗ് ലൈന്‍ പുറത്തുവിട്ടത്. ‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, വോട്ട് ചെയ്യൂ വിഐപി ആകൂ എന്ന ആശയമാണ് ക്യാമ്പയിന്‍ ഉയര്‍ത്തി കാണിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അരികുവത്കൃത ജനവിഭാഗങ്ങളെയും നവ വോട്ടര്‍മാരെയും വോട്ടിങ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ടാഗ് ലൈന്‍ രൂപീകരിച്ചിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍, മത്സ്യതൊഴിലാളികള്‍, ട്രൈബല്‍ മേഖലയില്‍ ഉള്ളവര്‍, വയോജനങ്ങള്‍, 18 പൂര്‍ത്തിയായ നവ വോട്ടര്‍മാര്‍, തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മുന്നോട്ട് എത്തിക്കുകയാണ് വിഐപി ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയാണ് ആശയത്തിന് രൂപം നല്‍കിയത്.

See also  പാനി പൂരി കഴിച്ച പണം ചോദിച്ചു; കടയുടമയെ സോഡാക്കുപ്പിക്കടിച്ച് ആക്രമണം …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article