കാട്ടുപന്നി ആക്രമണം; റിട്ട. അദ്ധ്യാപികയ്‌ക്ക് ഗുരുതര പരിക്ക്

Written by Web Desk1

Published on:

കോഴിക്കോട് (Kozhikode): റിട്ട. അദ്ധ്യാപികയ്‌ക്ക് (Rtd. Teacher) കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കോഴിക്കോട് തോട്ടുമുക്കം സ്വദേശിനി ക്രിസ്റ്റീന (Christina is a native of Thotumukkam, Kozhikode) യെ(74) ആണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ്ആക്രമണം നടന്നത്. സംഭവത്തിൽ വയോധികയുടെ കയ്യിന്റെ എല്ലുപൊട്ടി പുറത്തു വന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വയോധികയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തോട്ടുമുക്കം മലയിൽ നിന്നും ഇറങ്ങി വന്ന കാട്ടുപന്നികൾ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളുടെ കൂട്ടത്തിലേക്കും പാഞ്ഞുകയറി പരിഭ്രാന്തി സൃഷ്ടിച്ചു. ആക്രമണത്തിൽ നിന്നും വിദ്യാർത്ഥികൾ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. തോട്ടുമുക്കം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കൃഷി സ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.

See also  എന്റെ വെളിപ്പെടുത്തലിനു പിന്നാലെ മോഹൻലാൽ വിളിച്ചു; `എന്റെ സെറ്റിലാണോ അത് സംഭവിച്ചത്' : രാധിക ശരത്കുമാർ

Related News

Related News

Leave a Comment