പീച്ചി ഡാമിന്റെ ഇരുകരകളും തുറന്നു

Written by Taniniram1

Published on:

പട്ടിക്കാട്: പീച്ചി ഡാമിന്റെ വലതുകര ഇടതുകര കനാലുകൾ തുറന്നു. ഇന്ന് രാവിലെ 6 മണിക്കാണ് കനാലുകൾ തുറന്നത്. ഈ വർഷം വരൾച്ച നേരത്തേ ബാധിക്കാൻ തുടങ്ങിയതോടെ കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിയിരുന്നു. തെക്കുംപാടം തോടും മണലിപ്പുഴയും വരൾച്ചയുടെ പിടിയിലായിരുന്നു. ഇതോടെ ജലസേചനത്തിന് മാർഗ്ഗമില്ലാതെ കൃഷികൾ കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലായിരുന്നു കർഷകർ. അതിനാൽ അടിയന്തരമായി കനാലുകളിലൂടെ വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക സംഘടനകൾ ജലസേചന വകുപ്പിന് പരാതികൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാനായി ഇറിഗേഷൻ വകുപ്പ് അധികൃതർ മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ പ്രൊജക്റ്റ് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നതും കനാലുകൾ തുറന്നതും.

See also  അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2024ന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Leave a Comment