ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍, ‘H’ ഒഴിവാക്കി, ഇരുചക്രവാഹന ലൈസന്‍സ് ഇനി M80 യിലും നടക്കില്ല

Written by Taniniram

Published on:

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷകളില്‍ സമഗ്ര മാറ്റവുമായി സര്‍ക്കാര്‍. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാനുളള സര്‍ക്കുലര്‍ മോട്ടോര്‍ വാഹന വകുപ്പ് പു പുറത്തിറക്കി. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.നാല് ചക്ര വാഹനങ്ങളില്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. പകരം സിഗ്‌സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നതും പ്രധാനമാറ്റമാണ്. ഡ്രൈവിംഗ് സ്‌കുളുകളില്‍ പഴയ M80 സ്‌കൂട്ടര്‍ പ്രത്യേക രീതിയില്‍ ട്യൂണ്‍ ചെയ്ത് വച്ച് ലൈസന്‍സ് എടുക്കുന്ന രീതിയും ഇനി നടക്കില്ല.

കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ല. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തേണ്ടത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

See also  തണ്ണീർക്കൊമ്പൻ ചരിഞ്ഞതിനു പിന്നിലെ കാരണം??

Related News

Related News

Leave a Comment