ശ്രീറാം വെങ്കട്ടരാമനെ ന്യായീകരിച്ച് മന്ത്രി ജി.ആര്‍ അനില്‍ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സപ്ലൈക്കോയെ തകര്‍ക്കും; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വിമര്‍ശനം

Written by Taniniram

Published on:

സപ്ലൈക്കോയിലെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന സപ്ലൈക്കോ എം.ഡി. ശ്രീറാം വെങ്കട്ടരാമന്റെ (Sriram Venkitaraman)വിവാദ ഉത്തരവിനെ ന്യായീകരിച്ച് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. . അനുവാദം വാങ്ങിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ തെറ്റില്ലെന്നും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെന്ന പേരിലെടുക്കുന്ന ദൃശ്യങ്ങള്‍ സ്ഥാപനത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളെന്നുപറഞ്ഞ് വരുന്ന എല്ലാവരേയും ഔട്ട്ലെറ്റുകളില്‍ കയറ്റിവിടാനാകില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന പേരില്‍ പലരും വരികയാണ്. അനുവാദം വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷേ തോന്നിയ പോലെ കയറി ഇറങ്ങിയാല്‍ അത് സ്ഥാപനത്തെ തകര്‍ക്കുമെന്നും ഭക്ഷ്യമന്ത്രി അഭിപ്രായപ്പെട്ടു.

See also  നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Related News

Related News

Leave a Comment