തിരുവനന്തപുരം (Thiruvananthapuram) : ആറ്റുകാൽ പൊങ്കാല (Attukal Ponkala മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ (Special trains) പ്രഖ്യാപിച്ച് സതേൺ റെയിൽവേ. (Southern Railway) എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും മെമു സ്പെഷ്യൽ ട്രെയിനു (MEMU Special Train) കളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക. തിരുവനന്തപുരം – കൊല്ലം , നാഗർകോവിൽ – തിരുവനന്തപുരം സെക്ഷനു (Thiruvananthapuram – Kollam, Nagercoil – Thiruvananthapuram Section) കളിൽ വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചു.
എറണാകുളം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു ട്രെയിൻ (Ernakulam – Thiruvananthapuram Central Special MEMU Train) ഞായറാഴ്ച പുലർച്ചെ 1:45ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാവിലെ 6:30 ഓടെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലാണ് സർവീസിന്റെ ക്രമീകരണം. പിറവം റോഡ് 02:19, വൈക്കം റോഡ് 2:26, ഏറ്റുമാനൂർ 02:42, കോട്ടയം, 02:55, ചങ്ങനാശേരി 03:03, തിരുവല്ല 3:13, ചെങ്ങന്നൂർ 03:24, മാവേലിക്കര 03:37, കായംകുളം 03:47, കരുനാഗപ്പള്ളി 04:03, കൊല്ലം 04:40, മയ്യനാട് 04:55, പരവൂർ 05:00, വർക്കല 05:11, കടയ്ക്കാവൂർ 05:22, ചിറയിൻകീഴ് 05:27, മുകുക്കുംപുഴ 05:35, കണിയാപുരം 05:39, കഴക്കൂട്ടം 05:45, കൊച്ചുവേളി 05:53, തിരുവനന്തപുരം പേട്ട 05:59 എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.സ്പെഷ്യൽ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഞായറാഴ്ച വൈകീട്ട് 03:30നാണ് പുറപ്പെടുക. തുടർന്ന് രാത്രി 08:15ന് എറണാകുളത്ത് എത്തിച്ചേരും.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് 25ന് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 02:15നാണ് ട്രെയിൻ നാഗർകോവിലിൽ നിന്നും പുറപ്പെടുക.നാഗർകോവിൽ 02:15, ഇരണിയൽ 02:34, കുഴിത്തുറ 02:50, പാറശാല 03:01, നെയ്യാറ്റിൻകര 03:12 സ്റ്റോപ്പുകൾ പിന്നിട്ടാണ് സ്പെഷ്യൽ മെമു സർവീസ് 03:32ന് തിരുവനന്തപുരം സെൻട്രലിൽ എത്തുക.
സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ ട്രെയിനുകൾക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിന് (16348) പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പരവൂരിൽ പുലർച്ചെ 02:44നും വർക്കലയിൽ 02:55നും കടയ്ക്കാവൂരിൽ 03:06നുമാണ് ട്രെയിൻ എത്തുക.