വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ബിജെപിക്ക് ‘പ്ലാൻ ബി നടപ്പാക്കേണ്ടിവരും ; കെ. സുരേന്ദ്രൻ

Written by Web Desk1

Published on:

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് (Lok Sabha elections) കേരളത്തിൽ ബിജെപിയുടെ സ്ഥാനാർഥി (BJP candidate) പ്രഖ്യാപനം വേഗത്തിലുണ്ടാവുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ (State President K. Surendran).. വയനാട്ടിൽ രാഹുൽ ഗാന്ധി (Rahul Gandhi) മത്സരിക്കുകയാണെങ്കിൽ ബിജെപി പ്ലാൻ ബി (Plan B )നടപ്പാക്കും. അത്തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി (Rahul Gandhi) മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസില്‍ നിന്ന് വയനാട് സീറ്റ് തിരിച്ചെടുക്കും. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അങ്ങനെയെങ്കില്‍ വയനാട്ടില്‍ മത്സരിക്കുകയെന്നും കെ. സുരേന്ദ്രൻ (K. Surendran) പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിലതിന് കാരണം കേന്ദ്ര സർക്കാരല്ല. സംസ്ഥാന സർക്കാർ കൃത്യമായി കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാത്തതാണ് കാരണം. കേന്ദ്രം വിവേചനം കാട്ടുന്ന പരാതി സുപ്രീം കോടതി പോലും കാര്യമായി എടുത്തില്ല. അതുകൊണ്ടാണ് പരസ്പരം ചർച്ച പരിഹരിക്കാൻ നിർദേശിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.വന്യജീവികളുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഗവണ്മെന്‍റ് കൊടുക്കുന്ന പണം ഇവിടെ ഉപയോഗിക്കുന്നില്ല. എന്നിട്ടും ഇതൊരു രാഷ്ട്രീയ ആയുധമാക്കാൻ ഇടതുമുന്നണി ശ്രമിക്കുകയാണ്. പ്രതിപക്ഷവും ഇടതുമുന്നണിക്കൊപ്പം നിൽക്കുകയാണെന്നും കെ. സുരേന്ദ്രൻ ((K. Surendran) ) ആരോപിച്ചു.

Related News

Related News

Leave a Comment