ഹൈറിച്ച്; കൂടുതൽ പേർ പരാതിയുമായി വരുന്നു: ഇ.ഡി കോടതിയിൽ

Written by Taniniram1

Published on:

തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 3,141 കോടിരൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുന്നുണ്ടെന്നും എൻ ഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) കോടതിയിൽ ബോധിപ്പിച്ചു. പ്രതികളായ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സി ഇ ഒ യുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് സ്പെഷൽ പ്രോസിക്യൂട്ടർ എം. ജെ.സന്തോഷ് ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചത്. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും കുറ്റം ചെയ്‌തിട്ടില്ലെന്നും പ്രതിഭാഗവും ബോധിപ്പിച്ചു. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടെ ഒളിവിൽ പോയ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇ.ഡിയുടെ നിലപാട്.

Leave a Comment