40,000 കോച്ചുകള്‍ വന്ദേഭാരത് നിലവാരത്തില്‍ ; വിമാനത്താവളങ്ങൾ ഇരട്ടിയാക്കുമെന്നും ബജറ്റ് പ്രഖ്യാപനം

Written by Web Desk1

Updated on:

ന്യൂഡൽഹി : റെയിൽവേ, വ്യോമയാന മേഖല (Railway and Aviation Sector) കളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതി (Train Service Vandebharati) ന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചു (train coach) കളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ (Finance Minister Nirmala Sitharaman) പ്രഖ്യാപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ (Airports) 149 എണ്ണമായി ഉയർത്തുമെന്നും പറഞ്ഞു.

പിഎം ഗതിശക്തി പദ്ധതി (PM Gati Shakti Project) യുടെ ഭാഗമായി 3 സാമ്പത്തിക റെയിൽവേ ഇടനാഴി (Economic Railway Corridor) നടപ്പാക്കും. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായിക്കും. ഊർജം, ധാതുക്കൾ, സിമന്റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമിക്കുക. 40,000 സാധാരണ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്കു മാറ്റുന്നതോടെ ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടും.

രാജ്യത്തെ വിമാനത്താവളങ്ങൾ ഇരട്ടിയാക്കുന്നതോടെ ഉടനെത്തന്നെ 149 എണ്ണത്തിലെത്തും. 517 പുതിയ റൂട്ടുകളിലൂടെ 1.3 കോടി പേർ യാത്ര ചെയ്തു. ഇന്ത്യൻ കമ്പനികൾ ആയിരത്തിലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

See also  കേന്ദ്ര ബജറ്റ് 2024; പ്രതീക്ഷയോടെ കേരളം…..

Related News

Related News

Leave a Comment