അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ശ്രീരാമപ്രതിഷ്ഠയായ രംലല്ലെയെ വണങ്ങാനും പുതിയ ക്ഷേത്രം ദര്‍ശിക്കാനും അഭൂതപൂര്‍വ്വമായ തിരക്ക്. ക്ഷേത്രം ദര്‍ശനത്തിനായി തുറന്നത് മുതല്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി ക്യൂ നിന്നു. അക്ഷമരായ ഭക്തര്‍ പലപ്പോഴും ക്യൂ തെറ്റിച്ചതോടെ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഏകദേശം 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെ ആളുകള്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു. നിരവധി പേര്‍ ഇപ്പോഴും ക്യൂവിലാണ്. അടുത്ത കുറച്ച് ദിവസങ്ങളിലും ഇതേ ജനക്കൂട്ടത്തെ അയോധ്യയിലെ ക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.
ക്ഷേത്രത്തില്‍ വന്‍സുരക്ഷ
8,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല. ഭക്തര്‍ വന്‍തോതില്‍ എത്തിയതിനാല്‍ ദര്‍ശനത്തിനാ സമയമെടുക്കുന്നു. പുറത്തുകടക്കാനുള്ള വഴി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . ആളുകള്‍ ക്ഷമ പാലിക്കണമെന്ന് ലഖ്നൗ സോണ്‍ എഡിജി പിയൂഷ് മൊര്‍ദിയാത്തെ അഭിപ്രായപ്പെട്ടു.