അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങിമരിച്ച നിലയിൽ

Written by Web Desk1

Published on:

പരവൂർ∙ പരവൂർ മുൻസിഫ്‌ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംഗ്ഷന് സമീപം പ്രശാന്തിയിൽ എസ്.അനീഷ്യയെ (41) ആണ് ഇന്നലെ രാവിലെ 11.30 ഓടെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.‌

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ധമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത് കുമാറാണ് ഭർത്താവ്. സത്യദേവനും പ്രസന്നകുമാരിയുമാണ് മാതാപിതാക്കൾ. മകൾ: ഇഷാനി.

See also  70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരി തൂങ്ങി മരിച്ച നിലയില്‍

Related News

Related News

Leave a Comment