തിരുവനന്തപുരം: ദേശീയപാത 66 . പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ഒരുങ്ങുന്നത് സിഗ്നലുകളില്ലാത്ത ദേശീയപാത.തലപ്പാടി മുതൽ തിരുവനന്തപുരം വരെ സിഗ്നലുകളില്ലാതെയാണ് ദേശീയപാത ഒരുങ്ങുന്നത്. 603 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിഗ്നലുകളില്ലാതെ പ്രധാന റോഡ് നിർമിക്കുന്നത്.നിലവിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 17 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ട സമയം.എന്നാൽ
ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ വെറും ഏഴുമണിക്കൂർ മതിയാകും.
ദേശീയപാത 66ൽ കഴക്കൂട്ടം മുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാണ് സിഗ്നൽ ഉണ്ടാകുക.മറ്റുസ്ഥലങ്ങളിൽ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രത്യേക അടിപ്പാതകൾ നിർമിച്ചിട്ടുണ്ട്.ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കി അപകങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിപ്പാതകൾ നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് ഇതേ അടിപ്പാതകളിലൂടെ തന്നെയാണ്.