Tuesday, April 1, 2025

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; വീഡിയോ വൈറൽ

Must read

- Advertisement -

ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് പലരും റീൽസ് ചെയ്യാറുണ്ട്. അത്തരത്തിൽ റീൽസ് എടുത്ത യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റര്‍ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അവിടെയെത്തിയത്.

https://twitter.com/ExpressKolar/status/1832708717084574166
See also  സൊമാറ്റോ ഡെലിവറിക്ക് 2 വയസ്സുകാരി മകളെയും കൂട്ടി വരുന്ന `സിംഗിൾ ഫാദറി'ന് കൈയടി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article