Saturday, October 25, 2025

നിത അംബാനി ധരിച്ച കോടികൾ വിലയുളള മരതക മാല വെറും 178 രൂപയ്ക്ക് നിങ്ങൾക്കും സ്വന്തമാക്കാം….

Must read

ജയ്‌പൂർ (Jaipur) : നിത അംബാനി മകനായ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീ വെഡിംഗ് ആഘോഷത്തിൽ ധരിച്ച കോടികൾ വിലമതിപ്പുളള മാലയും കമ്മലും ഇനി വെറും 178 രൂപയ്ക്ക് സ്വന്തമാക്കാം. നിത അംബാനിയുടെ മരതക ഡയമണ്ട് മാലയാണ് ഇപ്പോൾ തുച്ഛമായ വിലയിൽ കടകളിലെത്തുന്നത്. എന്നാൽ ഒറിജിനൽ മരതക മാലയാണെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതേ മാലയുടെ രൂപമുളള ഫാൻസി മാലകളാണ് ജയ്‌പൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വി വി സൺസ് ഫാൻസി ജുവലറിയിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.

വി വി സൺസ് എന്ന പേരുളള ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ മാലയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീ‌ഡിയോയിൽ ഒരു യുവാവ് കറുപ്പ്, പച്ച്, ചുവപ്പ്, നില തുടങ്ങിയ നിറങ്ങളിലുളള മാലകൾ കാണിച്ചുതരുന്നുണ്ട്. ഇതിനകം തന്നെ വീ‌ഡിയോ വൈറലായിട്ടുണ്ട്. പ്രമുഖ വ്യവസായിയായ ഹർഷ് ഗോയങ്ക ഈ മാലയുടെ വീഡിയോ എക്‌സിലും പങ്കുവച്ചിട്ടുണ്ട്. മാലയോടൊപ്പം കമ്മലും ഇവിടെ ലഭ്യമാണ്.

വീഡിയോക്ക് നിരവധിയാളുകൾ പ്രതികരണവുമായി എത്തുന്നുണ്ട്.ഗുജറാത്തിലെ ജാംനഗറിൽ നടന്ന മൂന്ന് ദിവസത്തെ ആഘോഷത്തിൽ നിത അംബാനി ധരിച്ച ആറ് തരത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധേയമായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഹസ്താക്ഷർ ചടങ്ങിൽ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഗോൾഡൻ നിറത്തിലുള്ള കാഞ്ചിപുരം സാരിയും എമറാൾഡും ഡയമണ്ടും ചേർന്ന മാലയായിരുന്നു. ഈ മാലയ്ക്ക് 400 മുതൽ 500 കോടി വരെ വിലമതിക്കുമെന്നാണ് അന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article