Friday, April 4, 2025

പെരുമ്പാമ്പിന്റെ മുട്ടകള്‍ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി

Must read

- Advertisement -

പാരിസ്പാ : പാമ്പുകളെ കാണുന്നത് പോലും ഭയമാണ്. അതേസമയം ഒരു യുവതി തന്റെ കൈയിലുള്ള പെരുമ്പാമ്പിന്റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. പാരീസിലെ മിഗ്വല്‍ ഏഞ്ചല്‍ ഫ്ലോറസില്‍ നിന്നുള്ള യുവതിയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. കാഴ്ചക്കാരില്‍ ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണ് ഈ ദൃശ്യങ്ങളെങ്കിലും വളരെ ലാഘവത്തോടെയാണ് മൃഗശാല ജീവനക്കാരിയായ യുവതി, പെരുമ്പാമ്പിന്റെ മുട്ടകള്‍ കത്രിക ഉപയോഗിച്ച് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. ഇതുവരെ കാണാത്ത അനുഭവമായതിനാല്‍ ഈ പ്രക്രിയ കാഴ്ചക്കാരില്‍ എണ്ണമറ്റ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഇതിനിടെ പുറത്തെടുത്ത പാമ്പിന്‍ കുഞ്ഞുങ്ങളെ യുവതി ക്യാമറയ്ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലുടനീളം ചെറിയ തവിട്ടുനിറത്തിലുള്ള ചെതുമ്പലുകള്‍ കൊണ്ട് പൊതിഞ്ഞ പാമ്പ് ഒരുതരം ‘സ്ലിമി’ ദ്രാവകത്തില്‍ നനഞ്ഞ നിലയിലാണ് ഉള്ളത്.
‘പുതുവര്‍ഷത്തിലേക്ക് ഈ മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം’ എന്ന അടിക്കുറിപ്പോടെയാണ് ‘ദി റെപ്‌റ്റൈല്‍ സൂ’ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളും കുറിപ്പുകളും എഴുതപ്പെട്ടു. അതില്‍ പലരും സംശയത്തോടെ ചോദിച്ചത് പാമ്പിന്‍ മുട്ടകള്‍ വിരിയിക്കുന്നതിന് മനുഷ്യ സഹായം ആവശ്യമുണ്ടോയെന്നായിരുന്നു. അവയ്ക്ക് സ്വയം വിരിഞ്ഞു പുറത്തിറങ്ങാന്‍ സാധിക്കില്ലേ എന്നും ചോദ്യമുയര്‍ന്നു.

See also  പ്രധാനാദ്ധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article