Wednesday, April 2, 2025

മാമുക്കോയയുടെ ശബ്ദത്തില്‍ ‘ഹലാക്കിലെ പ്രേമം’ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കലാഭവന്‍ സുല്‍ഫി

Must read

- Advertisement -

പാട്ട് കേട്ടാല്‍ മാമുക്കോയ പാടുന്നത് തന്നെ എന്ന് തോന്നും. മാമുക്കോയയുടെ ശബ്ദത്തില്‍ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുകയാണ് ഓട്ടോ ഡ്രൈവറായ അണ്ടത്തോട് ചെറായി സ്വദേശിയായ കലാഭവന്‍ സുല്‍ഫി. ‘ഹലാക്കിലെ പ്രേമം’ എന്ന പേരിലാണ് ആല്‍ബം പുറത്തിറങ്ങിയിരിക്കുന്നത്. ഹാസ്യത്തില്‍ ചാലിച്ച ഗാനം ഇതിനോടകം പലരുടെയും ഇഷ്ട ലിസ്റ്റുകളില്‍ ഇടം നേടി കഴിഞ്ഞു. ആല്‍ബത്തില്‍ മാമ്മുക്കോയയുടെ ഭാവങ്ങള്‍ അനുകരിച്ച് അഭിനയിച്ച സുല്‍ഫിയുടെ പ്രകടനം ആരെയും അതിശയിപ്പിക്കും . ഈ ആല്‍ബം സംവിധാനം ചെയ്തതും സുല്‍ഫി തന്നെയാണ്. വരികള്‍ എഴുതിയതും സംഗീതം ചെയ്തതും അന്‍സാര്‍ ചെറായിയാണ്, ഓര്‍ക്കസ്ട്ര നാസര്‍ മാലിക്കും, മിക്‌സിംഗ് ലിജിത്ത് അഡാര്‍സ്, ക്യാമറ ശ്യാം കണ്ണൂരും, അസോസിയേറ്റ് നിഷി പുളിയോത്ത്, എഡിറ്റിംഗ് ജര്‍ഷാജ് കോമ്മേരി, നിര്‍മ്മാതാവ് ദുല്‍ക്കീഫുമാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. സുല്‍ഫിക്കൊപ്പം ദേവതീര്‍ത്ഥയാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. മാമുക്കോയയുടെ കടുത്ത ആരാധകനായ സുല്‍ഫിയുടെ ഏറെ നാളെത്ത ആഗ്രഹമാണ് ആല്‍ബത്തിലൂടെ പുവണിഞ്ഞിരിക്കുന്നത്.

കലാഭവനിലൂടെയാണ് സുല്‍ഫി മിമിക്രി രംഗത്തേക്ക് കടന്നു വരുന്നത്. ചെറിയ കാലയളവിനുള്ളില്‍ തന്നെ നിരവധി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാഭവനിലെ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് ഇത്തരം ആല്‍ബം ചെയ്യാന്‍ കാരണമായതെന്നും സുല്‍ഫി പറഞ്ഞു. 14 വര്‍ഷം മുമ്പ് അന്‍സാര്‍ ചെറായി എഴുതിയ ഗാനമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയത്. ഈ ഗാനം ആല്‍ബം ആക്കാന്‍ ഏറെ നാള്‍ അലഞ്ഞ് നടന്നെന്നും ഒടുവില്‍ മാമ്മുക്കോയുടെ ശബ്ദത്തില്‍ ഗാനം ആലപിക്കാമെന്ന് സുല്‍ഫിയുടെ ആശയത്തിലാണ് ആല്‍ബം യാഥാര്‍ഥ്യമായതെന്നും അന്‍സാര്‍ ചെറായി പറഞ്ഞു.

See also  വിരലില്‍ കടിച്ച എലിയെ കണ്ടെത്തി പ്രതികാരം വീട്ടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article