- Advertisement -
ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംക്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പതിവ് സമയമായിട്ടും ശ്രുതി ഉറക്കമുണാരാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട്. പതിവ് പോലെ രാത്രി ഭര്‍ത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവില്‍ പൊലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയുകയുളളൂ.