കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്‌സോ പ്രകാരം കുറ്റകരം: സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതി വിധിക്ക് തിരുത്തൽ

Written by Taniniram

Published on:

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ പ്രകാരം കുറ്റകരമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. കുറ്റരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്‍കിയ അപ്പീലിലാണ് വിധി.

മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കണം. പോക്സോ നിയമത്തില്‍ പാര്‍ലമെന്റ് ഭേദഗതി വരുത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

See also  പ്രിയ വർഗീസിന്റെ നിയമനം: യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുപ്രീംകോടതി നിരീക്ഷണം

Related News

Related News

Leave a Comment