വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും ഇന്ന് കോൺഗ്രസിൽ ചേരും.

Written by Taniniram

Updated on:

ഗുസ്തി ഗോദയില്‍ നിന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും രാഷ്ട്രീയ ഗോദയിലേക്ക്. ഇരുവരും ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. വളരെക്കാലമായി കോണ്‍ഗ്രസില്‍ ചേരുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നാണ് സ്ഥിതീകരണമുണ്ടായിരിക്കുന്നത്. നേരത്തെ ഇരുവരും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്തിന്റെ മകളില്‍ നിന്ന് കോണ്‍ഗ്രസിന്റെ മകളാകാന്‍ വിനേഷ് ആഗ്രഹിക്കുന്നുവെങ്കില്‍ നടക്കട്ടെയെന്ന് ഹരിയാനയിലെ മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ വിജ് വിനേഷ് ഫോഗട്ടിനെക്കുറിച്ച് പറഞ്ഞു.

ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസിന്റെ പ്രേരണ മൂലമാണ് നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിനേഷ് ഫോഗട്ടിന് കോണ്‍ഗ്രസ് ദാദ്രിയില്‍ നിന്ന് ടിക്കറ്റ് നല്‍കിയേക്കും. അതേ സമയം, ബജ്റംഗ് പുനിയ ബദ്ലിയില്‍ നിന്ന് ടിക്കറ്റ് തേടുന്നുണ്ടെങ്കിലും ഈ സീറ്റിന് പകരം ജാട്ട് ആധിപത്യമുള്ള ഏതെങ്കിലും സീറ്റില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.

വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയ പ്രവേശനം ഹരിയാനയുടെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഖാപ് പഞ്ചായത്തുകളുമായും കര്‍ഷകരുമായും ഉള്ള വിനേഷിന്റെ ശക്തമായ ബന്ധം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടായിരിക്കും മുഖ്യ പ്രചാരക.

See also  സ്വന്തം സർവ്വീസ് റിവോൾവർ അബദ്ധത്തിൽ പൊട്ടി റെയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു: ഒരു യാത്രികന് ഗുരുതര പരിക്ക്

Related News

Related News

Leave a Comment