ചെന്നൈ-കോട്ടയം വന്ദേ ഭാരത് ഹിറ്റോട് ഹിറ്റ്…

Written by Taniniram Desk

Published on:

മണ്ഡലകാല തിരക്ക് പരി​ഗണിച്ച് തീർത്ഥാടകരുടെ സൗകര്യാർത്ഥം റെയിൽവേ അവതരിപ്പിച്ച പ്രത്യേക സർവീസായിരുന്നു ചെന്നൈ- കോട്ടയം വന്ദേ ഭാരത്. ചുരുങ്ങിയ കാലം കൊണ്ട് ട്രെയിൻ ജനപ്രിയമായി മാറി. ഇതിന് പിന്നാലെ ബൈ വീക്ക്‌ലി സ്‌പെഷ്യൽ സർവീസ് വീണ്ടും വരുന്നു. ജനുവരി ഏഴ്, 14 തീയതികളിൽ ചെന്നൈയിൽ നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തും.

കോട്ടയത്ത് നിന്നും ചെന്നൈയിലേക്ക് 8, 15 തീയതികളിൽ തിരിച്ചും സർവീസ് നടത്തും. ചെന്നൈ-കോട്ടയം സർവീസ് പുലർച്ചെ 4.30-ന് പുറപ്പെട്ട് വൈകുന്നേരം 4.15-ന് കോട്ടയത്തെത്തും. മടക്ക സർവീസ് പുലർച്ചെ 4.40-ന് കോട്ടയത്ത് നിന്നും പുറപ്പെട്ട് വൈകുന്നേരം 5.15-ന് ചെന്നൈയിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്. ടിക്കറ്റിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

See also  വീടിന് തീപിടിച്ചു, ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ വെന്തുമരിച്ചു

Leave a Comment