കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു

Written by Taniniram

Published on:

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ വടക്കുന്നാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ആനകളിലൊന്നാണ് ചന്ദ്രശേഖരന്‍, ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണി പറമ്പില്‍ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്നു. 63 വയസുണ്ട് .

വടക്കുന്നാഥ ക്ഷേത്രം കൊക്കര്‍ണി പറമ്പിലെ തറയില്‍ ഉച്ചയ്ക്ക് രണ്ടരയോടെ കുഴഞ്ഞുവീഴുകയായിരുന്നു.പ്രായാധിക്യവും ദഹനക്കേടുമാണ് മരണകാരണം. ഔദ്യോഗിക രേഖകളില്‍ വയസ് 63 ആണെങ്കിലും എണ്‍പത്തിയഞ്ചിലധികം പ്രായമുണ്ടെന്ന് പറയുന്നു. നാല്‍പ്പത് വര്‍ഷം മുമ്പ് പോപ്സണ്‍ ഗ്രൂപ്പില്‍ നിന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വാങ്ങി വടക്കുംനാഥന് നടയിരുത്തിയത്. ഭണ്ഡാരപ്പിരിവ് നടത്തിയാണ് ആനയെ വാങ്ങുന്നതിന് പണം കണ്ടെത്തിയത്.കേരളത്തില്‍ പ്രധാനപ്പെട്ട എല്ലാ ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഒരു മാസമായി സുഖമില്ലാതെ കൊക്കര്‍ണി പറമ്പില്‍ വിശ്രമത്തിലായിരുന്നു.

മൂന്നാഴ്ച മുന്‍പ് കടലാശേരി പിഷാരിക്കല്‍ ക്ഷേത്രത്തിലെ വാവാറാട്ടില്‍ പങ്കെടുത്തിരുന്നു. പ്രായമേറിയതോടെ ഉത്സവ എഴുന്നള്ളിപ്പുകള്‍ കുറച്ചു. പിന്നീട് ക്ഷേത്രം ശീവേലികള്‍ക്കാണ് എഴുന്നള്ളിച്ചിരുന്നത്. എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്നു. വൈകിട്ടോടെ കോടനാട്ടേയ്ക്ക് കൊണ്ടുപോയി. നാളെ സംസ്‌കാരം നടത്തും.

See also  റോഡിൽ നിന്ന് കെട്ടിട ദൂരപരിധി രണ്ട് മീറ്ററാക്കി ക്രമവത്കരിച്ചു

Related News

Related News

Leave a Comment