Wednesday, April 2, 2025

ഇയർഫോണിൽ പാട്ടും കേട്ട് യാത്ര; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Must read

- Advertisement -

കാൺപൂർ (Kanpur): സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ (mobile phone) പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു. സ്കൂട്ടർ യുവതിയുടെ മുകളിലായി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഫാറൂഖാബാദ് സ്വദേശിയായ പൂജ (28 ) ആണ് മരിച്ചത്. അപകടസമയത് യുവതി ഹെൽമറ്റ്‌ ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്കൂട്ടറിൽ കാൺപൂരിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ഇയർഫോണിൽ പാട്ടുകേട്ടുകൊണ്ടാണ് യുവതി വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമിതവേഗവും ഹെൽമെറ്റ് ധരിക്കാതിരുന്നതും മരണം സംഭവിക്കാനിടയാക്കിയതായി പറയുന്നു.

വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  അടിമുടി മാറ്റത്തോടെ നവകേരള ബസ് ….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article