ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

ജൂലൈ 17, 2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ തൃപ്തികരമല്ലാതെ വരാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, തൊഴിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, നിയമവിജയം, പ്രവർത്തനവിജയം, അംഗീകാരം, അഭിമാനം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, കലഹം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു േചരാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, യാത്രാവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഉത്സഹക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, തൊഴില്‍ നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, യാത്രാവിജയം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ്, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം

See also  ഗംഗാനദിയില്‍ മരിച്ച യുവാവ് ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി കെട്ടിയിട്ടത് 2 ദിവസം…

Leave a Comment