റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യന് മോചനം. (Jain Kurian, a native of Thrissur who was captured by Russian mercenaries, has been released.) ഡൽഹിയിലെത്തിയ ജയിൻ ഇന്നുതന്നെ നാട്ടിലേക്കെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിനിനെ മോസ്‌കോയിലെ ആശുപത്രിയിൽ നിന്നും ഡൽഹിയിൽ എത്തിക്കുക ആയിരുന്നു.
റഷ്യൻ പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. കഴിഞ്ഞ ഒരു വർഷം മുൻപാണ് ജയിനും ബന്ധുവായ ബിനിലും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുന്നത്.
പിന്നീട് യുക്രൈനുമായുളള യുദ്ധത്തിൽ ജയിനിന്റെ ബന്ധുവായ ബിനിൽ മരിച്ചു. അതേസമയം യുദ്ധമുഖത്ത് വച്ച് ജയിനിന് പരിക്കേൽക്കുകയും ജയിൻ അവിടെ തന്നെ ചികിത്സയിൽ തുടരുകയുമായിരുന്നു. ഏകദേശം രണ്ടാഴ്ച മുൻപാണ് ജയിനിന്റെ ചികിത്സ പൂർത്തിയായത്.