തൃശൂര്‍ മാളയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

Written by Taniniram

Published on:

തൃശൂര്‍: മാളയില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു.വലിയകത്ത് ശൈലജയാണ് മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. അടുക്കളയില്‍ വച്ച് വഴക്കിട്ടതിനെത്തുടര്‍ന്ന് ഹാദില്‍ പെട്ടെന്ന് പ്രകോപിതനായി കത്തിയെടുത്ത് കുത്തുകയായിരുന്നു.

ഉമ്മയും മകനും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു. ഹാര്‍ദ്ദിക്കിന് ചെറിയ മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പരിക്കേറ്റ ശൈലജയെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

See also  പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ….

Leave a Comment