Thursday, August 14, 2025

മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Must read

- Advertisement -

കാഞ്ഞങ്ങാട് (Kanjangad) : കാഞ്ഞങ്ങാട് ആവിക്കരയില്‍ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനി രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അറിയുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് കട നടത്തുന്ന സൂര്യപ്രകാശ് (55) ഭാര്യ ഗീത (48), സൂര്യപ്രകാശിന്റെ അമ്മ ലില (90) (Suryaprakash (55) his wife Geetha (48) and Suryaprakash’s mother Leela (90)) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .

ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്ത് സജീഷ ജ്വല്ലറി (Sajisha Jewellery) ക്കടുത്ത് വര്‍ഷങ്ങളായി സയന്റിഫിക് വാച്ച് വര്‍ക്‌സ് കട (Scientific Watch Works Shop) നടത്തി വരികയായിരുന്നു സൂര്യപ്രകാശ്.

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് പിന്നിലായി ഇവര്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഹബീബ് കോര്‍ട്ടേഴ്‌സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത് .വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സൂര്യപ്രകാശ് ഗീതാ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. മകന്‍ അജയ് ജോലി ആവശ്യാര്‍ഥം എറണാകുളത്താണ്.

പെണ്‍മക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭര്‍ത്താക്കന്മാരുടെ വീട്ടിലാണ്. സൂര്യപ്രകാശിന്റെ അമ്മവാര്‍ധക്യ സഹജമായ അസുഖത്തിലായിരുന്നു.

See also  പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികള്‍ കല്ലടയാറ്റിൽ മരിച്ച നിലയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article