പുതിയതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക് ഷോക്കടിക്കും

Written by Web Desk1

Published on:

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ (Power connection) നൽകുന്നതിനുള്ള നിരക്കുകളിൽ വർധന വരുത്തി റഗുലേറ്ററി കമ്മിഷൻ (Regulatory Commission) ഉത്തരവിറക്കി. പുതിയതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്കാന് ഇനി പ്രശ്നങ്ങൾ ഉണ്ടാവുക. 85% വരെ വർധനയാണ് നടപ്പിലാക്കുക. വർധന ഈ മാസം 8 മുതൽ പ്രാബല്യത്തിൽ വന്നു. സാധന വിലയും കൂലിയും വർധിച്ച സാഹചര്യത്തിൽ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് റഗുലേറ്ററി കമ്മിഷനോട് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന കൊണ്ടുവന്നത്.

നിരക്ക് വർധന എങ്ങിനെ?

  • ലോ ടെൻഷൻ സിംഗിൾ ഫെയ്സ് കണക്‌ഷനു നിലവിലുള്ള 1740 രൂപ 10% താൽക്കാലികമായി വർധിക്കും. ബാക്കി വർധന വൈകാതെ ഉണ്ടാകും.
  • എൽടി ത്രീഫെയ്സ് കണക്‌ഷന് (10 കിലോവാട്ട് വരെ) ഇപ്പോഴുള്ള 4220 രൂപ താൽക്കാലികമായി 10% വർധിക്കും.
    10 മുതൽ 25 വരെ കിലോ വാട്ട് വരെയുള്ള എൽടി ത്രീഫെയ്സ് കണക്‌ഷന് വാട്ടിന് 14,420 രൂപയിൽ നിന്ന് താൽക്കാലികമായി 10% വീതം വർധിക്കും.
  • 25 മുതൽ 50 വരെ കിലോവാട്ടിന് 21,750 രൂപയെന്നത് താൽക്കാലികമായി 10% വീതം വർധിക്കും.
    കിലോവാട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്‌ഷൻ ഫീസ് ഈടാക്കുന്നതാണ് പുതിയ രീതി. ഇത് നിലവിൽ വരുമ്പോൾ ഈ 4 വിഭാഗങ്ങളുടെ ഫീസ് വീണ്ടും വർധിക്കും.

നിലവിൽ ഫ്ലാറ്റ് ഉടമകൾക്കു വൈദ്യുതി കണക്‌ഷൻ നൽകുന്നത് കെട്ടിട നിർമാതാക്കളാണ്. എന്നാൽ, ഇനി മുതൽ ഓരോ ഫ്ലാറ്റ് ഉടമയും പുതിയ നിരക്കുകൾക്കു പുറമേ പ്രത്യേക കണക്‌ഷൻ ചാർജായി 300 രൂപ വീതം ബോർഡിൽ അടയ്ക്കണം. ഇതിനുപുറമെ, ഫ്ലാറ്റ് ഉടമകൾ പുതിയ നിരക്കിന് പ്രത്യേക കണക്ഷൻ ചാർജ്ജും നൽകണം.

See also  നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം പിതാവ് കത്തിച്ചു… കാരണം??

Related News

Related News

Leave a Comment