Monday, November 10, 2025

ആശുപത്രിയിലെത്തി സുഹൃത്തുക്കളായി; അമ്മ ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞിനെ കടത്താൻ ശ്രമം, പെൺകുട്ടികൾ പിടിയിൽ…

കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ തടഞ്ഞു നിർത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു.

Must read

ബെംഗളൂരു (Bangalur) : നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധു ഇടപെട്ട് തടഞ്ഞു. (A relative intervened and thwarted an attempt to kidnap a newborn baby from a government hospital in the city.) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ തടഞ്ഞു നിർത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article