മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ധാരാളം …

Written by Web Desk1

Updated on:

ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യ സംരക്ഷണത്തിനും തടി കുറയ്ക്കാനുമൊക്കെ ഏറ്റവും ബെസ്റ്റ് ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ്. അതേസമയം ഏതൊരു ഭക്ഷണ പദാർത്ഥം കഴിക്കുമ്പോഴും അതിന്‍റെ പാചക രീതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാരണം കൃത്യമായ രീതിയിൽ ഇവ തയാറാക്കി കഴിച്ചില്ലെങ്കിൽ ചിലപ്പോൾ അത് ശരീരത്തെ മോശമായി ബാധിച്ചേക്കാം. മുളപ്പിച്ച ധാന്യങ്ങളിൽ ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മ പൂർണമായും ഉറപ്പുവരുത്തണം.

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പിന്‍റെ ഹോര്‍മോണിന്‍റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാനാകും.

ദിവസവും രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകളും മുളപ്പിച്ച പയറില്‍ ഉണ്ട്. അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.

അതുപോലെതന്നെ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ തുടക്കത്തിലേ നശിപ്പിക്കുന്നു. മാത്രമല്ല സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ചെറുപയര്‍ വളരെ ഉത്തമമാണ്. ചര്‍മ്മത്തിനുണ്ടാവുന്ന ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മുളപ്പിച്ച ധാന്യങ്ങൾക്ക് സാധിക്കും

See also  റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കും: ഭീഷണി സന്ദേശവുമായി ഗുർപത്വന്ത് സിങ് പന്നുൻ

Leave a Comment