Friday, April 4, 2025

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം; കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹരിത, കൂസലില്ലാതെ പ്രതികൾ

Must read

- Advertisement -

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. പിഴ ശിഷയും വിധിക്കണം. പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്ത് കൊലപാതകവും ഭീഷണിയും അംഗീകരിച്ചു. ഇതിനൊപ്പം ഗൂഡാലോചനാ കുറ്റം തെളിഞ്ഞില്ല. എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ വധശിക്ഷ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

പ്രതികളുടെ പ്രായം കൂടി കണക്കിലെടുത്താണ് ഇതെന്നാണ് വിലയിരുത്തല്‍. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷും ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഇനിയൊരിക്കലും സമാന കുറ്റകൃത്യം ചെയ്യില്ലെന്നായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഇനി ഇത്തരം തെറ്റു ചെയ്യുന്നവര്‍ക്ക് മാതൃകയാകണം ശിക്ഷയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. 50000 രൂപ പിഴയും അടയ്ക്കണം. ഈ തുക പ്രതികള്‍ ഹരിതയ്ക്ക് നല്‍കണം. ഹരിതയുടെ മൊഴിയാണ് ഈ കേസില്‍ പ്രതികള്‍ക്ക് വിനയായത്.

കോടതി വരാന്തയില്‍ ഉളളുലയിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. ഒരുഭാഗത്ത് അനീഷിന്റെ അച്ഛനും അമ്മയും ഹരിതയും പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു. മറുഭാഗത്ത് ഒട്ടുകൂസലില്ലാതെ തെല്ലും കുറ്റബോധമില്ലാതെ ചിരിച്ചുകൊണ്ടായിരുന്ന പ്രതികള്‍ നിന്നിരുന്നത്.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ  അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ മകളുടെ മുഖത്ത് നോക്കി അനീഷിന്റെ നാൾകുറിച്ചു. 90 ദിവസത്തിനുളളിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് ക്രൂര കൊലപാതകം നടപ്പാക്കി. 

See also  ഗംഗാവലിപ്പുഴയിലെ അർജുനയുള്ള തിരച്ചിൽ വീണ്ടും തുടങ്ങാൻ ശ്രമം…

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article