Tuesday, October 14, 2025

യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍….

Must read

- Advertisement -

തൃപ്പൂണിത്തുറ (Trippunithura) : യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എരൂര്‍ അയ്യമ്പിള്ളിക്കാവ് റോഡ് മനയപ്പാടത്ത് ബാബുവിന്റെയും ദേവിയുടെയും മകള്‍ കിങ്ങിണി (Kingini, daughter of Babu and Devi, Erur Ayyampillikav Road Manayapadath) യെയാണ് (29) വ്യാഴാഴ്ച്ച രാവിലെ എരൂര്‍ നായര്‍ സമാജത്തിന് സമീപത്തുള്ള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭര്‍ത്താവ്: നിതിന്‍, മകന്‍: ധ്യാന്‍. ഗാര്‍ഹിക പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹില്‍പാലസ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article