Monday, April 21, 2025

ലൈംഗിക ചുവയുള്ള ആംഗ്യം പ്രതിശ്രുത വധുവിനെ കാണിച്ച പ്രതിയെ ചോദ്യം ചെയ്ത പ്രതിശ്രുത വരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ…

വണ്ടിയുടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ പ്രതി നിഖിൽ എസ് നായർ ആംഗ്യം കാണിച്ചു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

Must read

- Advertisement -

കോഴിക്കോട് (Calicut) : കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ അറസ്റ്റിൽ. (Nikhil S. Nair, a native of Kunduparamba, has been arrested for the attack on the fiancé and bride in Puthiyangadi, Kozhikode.) എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു പ്രതി ഇരുവരെയും അക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതിയങ്ങാടിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും.ഇതിനിടെ വണ്ടിയുടെ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ പ്രതി നിഖിൽ എസ് നായർ ആംഗ്യം കാണിച്ചു. ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും നിഖിൽ ക്രൂരമായി അക്രമിച്ചു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന പ്രതികൂടിയാണ് നിഖിൽ.

See also  ഭർത്താവിനൊപ്പമുള്ള ജീവിതം മടുത്തു, 10 -)൦ ക്ലാസ്സിലെ കൂട്ടുകാരനൊപ്പം പോകാൻ 3 മക്കളെയും കൊന്ന 30 കാരി അറസ്റ്റിൽ …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article