Wednesday, April 2, 2025

പന്നി ബുള്ളറ്റ് ബൈക്ക് അമ്പതുമീറ്റർ അകലേക്ക് ഇടിച്ചുതെറിപ്പിച്ചു…

Must read

- Advertisement -

പാലക്കാട് (Palakkad) : റോയൽ എൻഫീൽഡ് ബൈക്ക് (Royal Enfield bike) അമ്പതുമീറ്ററോളം ഇടിച്ചുതെറിപ്പിച്ച് കാട്ടുപന്നി. ഇടിയിൽ ബൈക്കിന്റെ മുൻഭാഗം വൻ അപകടത്തിലെന്നപോലെ പൂർണമായി തകരുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെ പാലക്കാട് കരിമ്പുഴയിലായിരുന്നു അപകടം.

കഴിമ്പുഴ (Kazimpuzha) : പഞ്ചായത്തിലെ ഡ്രൈവറായ മുഹമ്മദ് അഷ്‌കറിന്റേതാണ് ബൈക്ക്. അഷ്കർ ബൈക്കിൽ വരുമ്പോൾ പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവച്ച് പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ബൈക്ക് അമ്പതുമീറ്ററോളം തെറിച്ചുപോവുകയും ചെയ്തു. അഷ്കറിന് നിസാര പരിക്കേറ്റു.കഴിഞ്ഞദിവസം കുഴൽമന്ദം ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.

തേങ്കുറിശ്ശി മഞ്ഞള്ളൂർ വെട്ടുകാട്ടിൽ രത്നാകരൻ, ഭാര്യ രമണി, മകൻ ഐപിൻ ദേവ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി ഏഴുമണിയോടെ ഇവർ മൂവരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഓടിയെത്തിയ കാട്ടുപന്നി ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ബൈക്ക് മറിഞ്ഞ് രത്നാകരന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. കുഞ്ഞിന്റെ മുഖത്തും കൈയ്ക്കുമാണ് പരിക്ക്..

എന്നാൽ ഇത് സാരമുള്ളതല്ല.ഇക്കഴിഞ്ഞ മാർച്ചിൽ പാലക്കാട് മണ്ണാർക്കാട് നാലുവയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. മണ്ണാർക്കാട് വിയ്യകുറിശ്ശിയിലെ ആദിത്യനാണ് പരിക്കേറ്റത്. സ്കൂളിലേക്ക് പോകവെയായിരുന്നു ആക്രമണം.

See also  ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറ്റി ഒരാൾ മരിച്ചു, ഒരാൾ കസ്റ്റഡിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article