തൃശൂര്‍ (Thrissur ): ഗുരുവായൂര്‍ ക്ഷേത്ര(Guruvayur Temple) ത്തിലെ നാലമ്പലത്തില്‍ ശീതീകരണ സംവിധാനം (Cooling system) ഏര്‍പ്പെടുത്തുന്നു. പഴനി മോഡല്‍ സംവിധാനം (Palani model system) സജ്ജമാക്കുമെന്നാണ് വിവരം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാല്‍ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാല്‍ പ്രദക്ഷിണ വഴികളില്‍ തണുത്ത കാറ്റ് ലഭിക്കും വിധത്തിലുള്ള സംവിധാനമാണ് ആലോചനയിലുള്ളത്
പഴനിയില്‍ സമാന രീതിയിലുള്ള സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ സംവിധാനത്തെ കുറിച്ച് പഠിക്കാനായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഭരണസമിതി അംഗങ്ങള്‍, എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പഴനി സന്ദര്‍ശിച്ചിരുന്നു.