Wednesday, April 2, 2025

നവവധു ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കാട്ടാക്കട (Kattakkada) യിൽ വിവാഹം കഴിഞ്ഞ് 15-ാം നാൾ 22-കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിൻ എന്ന ഉണ്ണി (Unni named Vipin from Kattakkada Kallarakuzhi) യാണ് അറസ്റ്റിലായത്.സംഭവം നടന്ന് എട്ടുമാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.

കഴിഞ്ഞ ജൂണിലാണ് വിപിനും സോന (Vipin & Sona ) യും വിവാഹിതരായത്. ഓട്ടോ ഡ്രൈവറാണ് വിപിൻ. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് 15–ാമത്തെ ദിവസം രാത്രി ഭർത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനിൽ സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് സോന ജീവനൊടുക്കിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രണയ വിവാഹമായിരുന്നുവെങ്കിലും വിപിൻ നിരന്തരം സ്ത്രീധനം ആവശ്യപ്പെടുകയും സോനയെ മനസികവും ശാരീരികവുമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വിപിൻ ഉറങ്ങിക്കിടന്ന മുറിയിൽ സോന തൂങ്ങിമരിച്ചത് ഭർത്താവ് അറിഞ്ഞിരുന്നില്ല എന്ന വാദത്തിലും ‌സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണ് വിപിൻ പറഞ്ഞത്. ഇതിൽ സംശയമുണ്ടെങ്കിലും കൊലപാതകമല്ല ആത്മഹത്യയാണെന്ന് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

See also  കെഎസ്‌ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്‌കൂളുകൾ……
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article