മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് …

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : ആരോഗ്യവകുപ്പ് മാലിന്യ നിർമാർജനം കർശനമാക്കാൻ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാൻ തീരുമാനിച്ചു. മാലിന്യം പുറം തള്ളുകയോ രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താൽ വൻ തുക പിഴയിടാക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും അധികാരം നൽകുന്നതാണ് പൊതുജനാരോഗ്യ നിയമം. നിയമനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകി സർക്കാർ ഉത്തരവ് ഇറക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് വരെ അധികാരമുണ്ട്.

പൊതുജനാരോഗ്യ നിയമം കർശന വ്യവസ്ഥകളോടെ നിയമസഭ പാസാക്കിയത് 2023 ലാണ്. മാലിന്യ സംസ്കരണം കൃത്യതയോടെയല്ല ചെയ്യുന്നതെങ്കിലോ, പകർച്ചവ്യാധി ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിലോ സ്വീകരിക്കേണ്ട നിയമ നടപടികളെ കുറിച്ച് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മെഡിക്കൽ ഓഫീസർമാരുടെ കീഴിൽ ഉള്ള ഈ സംവിധാനത്തിൽ വൻ തുക പിഴ ഈടാക്കാൻ ഉള്ള വ്യവസ്ഥ ഉണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ വ്യക്തികളിൽ നിന്ന് 2,000 രൂപ വരെ പിഴ ഈടാക്കാം. മാലിന്യം നിക്ഷേപിക്കുന്നത് ഒരു സ്ഥാപനമാണെങ്കിൽ പിഴ ഈടാക്കുന്നതിനൊപ്പം തന്നെ സ്ഥാപനം അടച്ചിടാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.

Related News

Related News

Leave a Comment