Friday, April 4, 2025

പഠനം കഴിഞ്ഞ് ജോലിക്ക് കയറിയ മകൾക്ക് മനംനിറഞ്ഞ് പിതാവ് സമ്മാനിച്ചത് …

Must read

- Advertisement -

കോഴിക്കോട് (Calicut) : പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് കയറിയ മകൾക്ക് മൂന്ന് കോടി രൂപയുടെ പോർഷെ കാർ (Porsche car) സമ്മാനിച്ച് അമ്പരപ്പിക്കുന്ന വരവേൽപ്പൊരുക്കി പിതാവ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഹൈലൈറ്റ് ഗ്രൂപ്പ് (Highlight group) ഒരുക്കുന്ന ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി ചുമലയേറ്റ നിമ സുലൈമാനാ (Nima Sulaiman) ണ് കമ്പനി വ്യത്യസ്തമായ സ്വീകരണം നൽകിയത്. നിർമ്മാണ രംഗത്ത് സുപ്രധാന സ്ഥാപനമാണ് ഹൈലൈറ്റ് ഗ്രൂപ്പ്.

താമസം, വ്യാപാരം, വിനോദം എന്നിവ അടിസ്ഥാനമാക്കി നിർമ്മാണ രംഗത്തുള്ള ഹൈലൈറ്റ് മാളുകളുടെ വ്യാപനം വളരെ വേഗതയിലാണ് മുന്നേറുന്നത്. കെട്ടിടങ്ങൾ എന്നതിന് അപ്പുറമുള്ള ആധുനിക ഇടങ്ങളായാണ് ഹൈലൈറ്റ് മാളുകളെ വിഭാവനം ചെയ്യുന്നത്. ഈ ദൗത്യത്തിന്റെ ചുമതലയാണ് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മകൾ നിമ ഏറ്റെടുത്തത്.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദദാരിയാണ് നിമ. ദേശീയ തലത്തിൽ കെമിസ്ട്രിയിൽ ഗ്രേഡ് 10ൽ ടോപ് സ്കോറർ ആയിരുന്നു. ഹൈലൈറ്റിന്റെ കോഴിക്കോട് ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലായിരുന്നു നിമയുടെ സ്കൂളിംഗ്. 2018 ൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹഗ് എ മഗ് കഫേയിൽ കസ്റ്റമർ സർവീസിൽ ട്രെയിനിയായി പരിശീലനം. 2020 മുതൽ മാനേജ്മെന്റ് പ്രതിനിധിയായി ഹഗ് ഓ മഗിന്റെ പുതിയ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്ന പ്രൊജക്ടിനൊപ്പം പ്രവർത്തിച്ചു.

തുടർന്ന് ഹൈലൈറ്റ് അർബൻ പ്രോജക്ടുകളുടെ ഓപ്പറേഷൻ ഹെഡായി.മകൾ എന്നതിന് അപ്പുറം വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ത്രീകളോടുള്ള ബഹുമാനമാണ് ഹൈലൈറ്റ് ഗ്രൂപ്പ് അർത്ഥമാക്കുന്നതെന്ന് പിതാവ് പി. സുലൈമാൻ പറഞ്ഞു. സ്ത്രീയുടെ ഭാവന നഗര നിർമ്മാണത്തിൽ ഉറപ്പാക്കുകയാണ് നിമയിലൂടെയെന്നും സുലൈമാൻ പറഞ്ഞു. കെട്ടിടങ്ങൾക്ക് അപ്പുറമാണ് അതിനുള്ളിൽ നിറയുന്ന ഉന്മേഷം. മാളുകളിലൂടെ ഹൈലൈറ്റ് നിർമ്മിക്കുന്നത് ആ അന്തരീക്ഷമായിരിക്കുമെന്ന് നിമ വ്യക്തമാക്കി.

See also  കടലിൽ കുളിക്കാനിറങ്ങിയ 17കാരൻ ഒഴുക്കിൽപ്പെട്ട് കാണാതായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article